പുറമ്പോക്ക് ഭൂമിയിലെ മരംമുറി കേസിലെ പ്രതികൾ അറസ്റ്റിൽ

News Desk
തിരുവനന്തപുരം ശാസ്തമംഗലം CPGP ലൈനിൽ TC 9/1775/3, House No 27 മന്ത്രാലയം വീട്ടിൽ രാഘവൻ പിള്ള മകൻ പ്രസാദ് (54)
കുന്നത്തുകാൽ മാണിനാട് RS നിവാസിൽ രാഘവൻ മകൻ മാണി എന്ന് വിളിക്കുന്ന ശിവകുമാർ (42), പുറമ്പോക്ക് ഭൂമിയിലെ മരംമുറി കേസിലെ പ്രതികൾ അറസ്റ്റിൽ, കാരക്കോണം : പുറമ്പോക്ക് ഭൂമിയിൽ നിന്ന ആഞ്ഞിൽ മരം മുറിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ മാസം 23 -ആം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ നൂറ്റാണ്ട് പഴക്കമുള്ള മരം നാട്ടുകാരെ കബളിപ്പിച്ച് PWD യുടെ അനുമതിയുമായി വന്നവരാണ് എന്ന് പറഞ്ഞാണ് മരം മുറിച്ചത്. എന്നാൽ KSEB യിൽ ഈ മരം സ്വകാര്യ ഭൂമിയിൽ എന്ന് പറഞ്ഞാണ് ലൈൻ ഓഫ്‌ ചെയ്യാൻ അനുമതി വാങ്ങിയത്. മരം മുറിച്ച് മോഷണം പോയി എന്ന് വിവരം ലഭിച്ച PWD ഉദ്യോഗസ്ഥർ വെള്ളറട സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനായ പ്രസാദിന്റെ ഉടമസ്ഥതയിലായിരുന്നതും മറ്റൊരാൾക്ക്‌ വിൽക്കുകയും ചെയ്ത വസ്തുവിന് സമീപമാണ് മരം നിന്നിരുന്നത്. ഈ മരം മുറിച്ചുമാറ്റുന്നതിനുള്ള എല്ലാ ഏർപ്പാടും ചെയ്തതും പണം കൈപ്പറ്റിയതും അറസ്റ്റിലായ പ്രതികൾ ചേർന്നാണ്. വെള്ളറട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മൃദുൽകുമാർ, SI ആന്റണി ജോസഫ് നെറ്റോ സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ സനൽ, സജിൻ, സുനിൽ, പ്രഫുല്ല ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ പ്രദീപ്‌ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.