പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‌‌ഡിപ്പിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തി സ്വർണ്ണമാല അപഹരിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ

News Desk
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‌‌ഡിപ്പിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തി സ്വർണ്ണമാല അപഹരിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ, നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സാമൂഹിക മാദ്ധ്യമം വഴിപരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം പീ‌‌ഡിപ്പിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തി സ്വർണ്ണമാല അപഹരിക്കുകയും ചെയ്ത വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവിനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്തു. അമരവിള കാട്ടിലുവിള എക്കല്ലൂർ വടക്കതിൽ മത്സ്യക്കച്ചവടക്കാരനായ അജീഷ് (22)ആണ് അറസ്റ്റിലായത്. ഇയാളുടെ തുടരെയുളള ഭീഷണികാരണം പെൺകുട്ടി തന്റെ മാതാപിതാക്കളെ വിവരം അറിയിക്കുകയും പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നെയ്യാറ്റിൻകര പൊലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആർ. സജീവ്, ശശിഭൂഷണൻ നായർ, എ.എസ്.ഐമാരായ രാജൻ, സരിത വി.എം, സി.പി.ഒമാരായ രതീഷ്, ബിനജ്, ജസ്റ്റിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി മുമ്പും സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് നെയ്യാറ്റിൻകര പൊലീസ് പറയുകയുണ്ടായി.