ഗാന്ധി ദർശൻ യൂണിറ്റിന്റെ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ തെരുവ് നാടകം
October 14, 2022
ഗാന്ധി ദർശൻ യൂണിറ്റിന്റെ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ തെരുവ് നാടകം,
ലഹരി വിരുദ്ധ സന്ദേശവുമായി ആർസി എൽപിഎസ് ഉച്ചക്കടയിലെ വിദ്യാർത്ഥികൾ
ഗാന്ധി ദർശൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണവുമായി ആർ സി എൽ പി എസ് ഉച്ചക്കടയിലെ വിദ്യാർത്ഥികൾ കവലകൾ തോറും എത്തി അവതരിപ്പിച്ച തെരുവ് നാടകം ജനശ്രദ്ധ നേടി. സ്കൂളിന്റെ ഈ സംരംഭം ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശം നൽകുന്നുയെന്ന് തിരുപുറം എക്സൈസ് റേഞ്ച് ഓഫീസ് ഇൻസ്പെക്ടർ അനിൽകുമാർ അഭിപ്രായപ്പെട്ടു.
പ്രശസ്ത ഗാന്ധിയനായ ശ്രീ. ജോസ് വിക്ടറിന്റെ കഥക്ക് . നാടകാവിഷ്കാരം നൽകിയത് ആർ സി എൽ പി എസിലെ അധ്യാപകനായ അരുൺ വി.എസ് ആണ്. ഹെഡ്മിസ്ട്രസ്സ് മിനി കുമാരി.സി യുടെ നേതൃത്വത്തിൽ ഗാന്ധി ദർശൻ കൺവീനർ സുസ്മിത, ഷെർളി സി പീറ്റർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വിവിധ ജംഗ്ഷനിലുകളിലായി കാരോട് പഞ്ചായത്ത് പ്രസിഡൻറ് രാജേന്ദ്രൻ നായർ കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സുധാർജ്ജുനൻ , ജില്ലാ പഞ്ചായത്ത് അംഗം സൂര്യ പ്രേം, ബ്ലോക്ക് മെമ്പർ ആദർശ് എസ് ബി കുളത്തൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സന്തോഷ്കുമാർ , ഗാന്ധി ദർശൻ പാറശ്ശാല സബ് ജില്ല കൺവീനർ ശ്രീകല, പൊഴിയൂർ SBI ബാങ്ക് മാനേജർ ജോർജ് വാർഡ് മെമ്പർമാരായ സലീല, ഏഞ്ചൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസരിച്ചു.