നിരന്തരമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്ത ആൾ പോക്സോ നിയമപ്രകാരം അറസ്റ്റിൽ

News Desk
നിരന്തരമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്ത ആൾ പോക്സോ നിയമപ്രകാരം അറസ്റ്റിൽ, തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിൻതുടർന്ന് നിരന്തരം ശല്യം ചെയ്തു വന്നിരുന്നുവെന്ന കേസിലെ പ്രതിയെ പോക്സോ നിയമ പ്രകാരം പിടികൂടിയതായി ഐജിയും സിറ്റി പോലീസ് കമ്മിഷണറുമായ ജി.സ്പർജൻ അറിയിച്ചു. ഐക്കരവിളാകം നെടിയവിള വീട്ടിൽ രവീൺ എന്ന നേമം, ശങ്കർ (23)നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിൻ തുടർന്ന് നിരന്തരം ശല്യം ചെയ്തതിനെ തുടർന്നാണ് ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച നേമം പോലീസ് ക്വാർട്ടേഴ്സിനു സമീപം വെച്ച് ഇയാളും കൂട്ടാളിയും പെൺകുട്ടിയെ തടഞ്ഞു നിർത്തുകയും അസഭ്യം പറയുകയും, ഇതു കണ്ട് കാര്യം തിരക്കാൻനിർത്തുകയും ചെന്ന പെൺകുട്ടിയുടെ അയൽവാസിയെ ഇരുവരും ചേർന്ന് മർദ്ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനും നേമം പോലീസ് കേസ് എടുത്തിരുന്നു. മുമ്പും നിരവധി അടിപിടി കേസുകളിലെ പ്രതിയാണിയാൾ. ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐ മാരായ വിപിൻ, പ്രസാദ്, രാജേഷ്, വിജയൻ, മധുമോഹൻ, എ.എസ്.ഐമാരായ ശ്രീകുമാർ എസ്.സി.പി.ഒ മുരുകൻ, സി.പി.ഒമാരായ പ്രവീൺ, ഗിരി, ഉണ്ണി, സജു, ലതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.