തീര സംരക്ഷണത്തിന് മാതൃകയായി യു.കെ. യൂസഫ് ഇഫക്ടീവ് സീവേവ് ബ്രേക്കേഴ്സ് പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

News Desk
തീര സംരക്ഷണത്തിന് മാതൃകയായി യു.കെ. യൂസഫ് ഇഫക്ടീവ് സീവേവ് ബ്രേക്കേഴ്സ് പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു, കാസർകോട് : കടൽത്തീരസംരക്ഷണം ലക്ഷ്യമിട്ട് കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് നിർമ്മിച്ച യു.കെ. യൂസഫ് ഇഫക്ടീവ് സീവേവ് ബ്രേക്കേഴ്സ് പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തീര സംരക്ഷണത്തിന് മാതൃകയായ ഈ പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ബീച്ച് ഗാർഡൻ ന്റെയും സാംസ്കാരിക പരിപാടിയുടെയും ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ സൗജന്യമായാണ് വ്യവസായി യു.കെ. യൂസഫ് പദ്ധതി നെല്ലിക്കുന്ന് കടപ്പുറത്ത് നടപ്പാക്കിയത്. എൻ. എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ സി എച്ച് കുഞ്ഞമ്പു, എ.കെ.എം. അഷ്റഫ്, ഇ. ചന്ദ്രശേഖരൻ, എം.രാജഗോപാലൻ, എം. വിൻസെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വി. എം. മുനീർ, അബ്ബാസ് ബീഗം, പി. രമേശൻ എന്നിവർ സംസാരിച്ചു. പിന്നണി ഗായകരായ അൻസാർ കൊച്ചിൻ, യുംന എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.
Tags