ആലുമ്മൂട്ടിൽ ഗുണ്ടാ ആക്രമണം: പരിക്കേറ്റ യുവാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ
October 21, 2022
ആലുമ്മൂട്ടിൽ ഗുണ്ടാ ആക്രമണം: പരിക്കേറ്റ യുവാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ,
തിരുവനന്തപുരം: നെയ്യാറ്റിൻ കര,ആലുമ്മൂട്ടിൽ ഗുണ്ടാ ആക്രമണം: യുവാവ് പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ. നിലമേൽ, നാഗം കാട്ടിൽ ,സതീഷ് കുമാറിനാണ് നടുറോഡിൽ വച്ച് മർദ്ദനമേറ്റത്.രാത്രി 12 മണിയോടെ നെയ്യാറ്റിൻകര ആലുമ്മൂട്ടിലാണ്സംഭവം: പതിവുപോലെ റ്റി ബിജംഗഷനിലെ മത്സ്യ മാർക്കറ്റിലെ ജേലിയും കഴിഞ്ഞു സൈക്കിളിൽ വരുകയായിരുന്ന സതീഷ്കുമാറിനെ ആലുമ്മൂട്ടിൽ പതുങ്ങിയിരുന്ന ഗുണ്ട പെടുന്നനെ ആക്രമിക്കുകയായിരുന്നു. മരത്തടി കൊണ്ട് ഉള്ള അടിയേറ്റ് യുവാവ് താഴെ വീണു. തലക്കും കാലിനും പരിക്കുണ്ട്
ഓടി കൂടിയവർ സതീഷ് കുമാർ( 35) നെ
നെയ്യാറ്റിൻകര ആശുപത്രിയിലാക്കി. പക തീരാത്ത ഗുണ്ട വീണ്ടും എത്തി
സതീഷിന്റെ
സൈക്കൾ അടിച്ചു തകർത്തു.
വിവരമറിത്തെത്തിയ നെയ്യാറ്റിൻകര പേലീസ് ഗുണ്ടയെ പിൻതുടർന്ന് കീഴടക്കുകയാണ് ഉണ്ടായത്.