സി എം എസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ്യൻസിന്റെ ഇരുപത്തിമൂന്നാം വാർഷികാഘോഷം

News Desk
സി എം എസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ്യൻസിന്റെ ഇരുപത്തിമൂന്നാം വാർഷികാഘോഷം, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ CMS group of institutions ന്റെ 23 ആം വാർഷികം ഒക്ടോബർ 4 ചൊവ്വ രാവിലെ 7:30 ഇന് ധനുവച്ചപുരം കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു . പ്രസ്തുത പരിപാടി യുവ കവിയും, അദ്ധ്യാപകനും കുമാരനാശാൻ അവാർഡ് ജേതാവുമായ സുമേഷ് കൃഷ്ണൻ ഉൽഘാടനം ചെയ്തു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം CMS അക്കാദമിക് കോഡിനേറ്റർ അഖിൽ പാപ്പച്ചൻ സ്വാഗതപ്രസംഗം നടത്തി. അധ്യക്ഷ പ്രസംഗം CMS മലയാള അധ്യാപകൻ റെജിനോൾഡ് ആനന്ദ് നിർവഹിച്ചശേഷം N. S. സുമേഷ് കൃഷ്ണ പ്രസ്തുത ചടങ്ങ് ഉൽഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകനും മൊട്ടിവേഷൻ സ്പീക്കറുമായ ഗിരീഷ് പരുത്തി മഠം, ബിജെപി സംസ്ഥാന കമ്മറ്റി അംഗം കൊല്ലയിൽ അജിത് കുമാർ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ കൊല്ലയിൽ ആനന്ദൻ,സ്ഥാപനത്തിന്റെ സ്ഥാപക പ്രിൻസിപ്പാൾ സുമേഷ് ലാൽ എസ്, പ്രിൻസിപ്പാൾ സുഭാഷ് ലാൽ എസ് മുതലായവർ ആശംസാ പ്രസംഗം നടത്തി. പരുപാടിയുടെ മുഖ്യ ക്ഷണിതാക്കളായ അൻസലൻ MLA, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് N. S. നവനീത് മുതലായവർ കോടിയേരി ബാലകൃഷ്ണന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോയതിനാൽ പരിപാടിയിൽ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. ആശംസാ പ്രസംഗങ്ങൾക്ക് ശേഷം CMS - ലെ പൂർവ്വവിദ്യാർത്ഥിയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവുമായ കിരണിനെ വേദിയിൽ ആദരിച്ചു. 2021- 2022 അദ്ധ്യയനവർഷത്തെ +2, SSLC ഉന്നതവിജയികളെ ഗിരീഷ് പരുത്തിമഠം, കൊല്ലയിൽ ആനന്ദൻ എന്നിവർ അവാർഡുകൾ നൽകി ആദരിച്ചു. അതിനോടൊപ്പം കുട്ടികൾ തിരഞ്ഞെടുത്ത മികച്ച അധ്യാപകരെ വേദിയിൽ വിശിഷ്ടാതിഥികൾ അവാർഡുകൾ നൽകി ആദരിച്ചത് പുതിയ ഒരനുഭവമായി. CMS ഇലെ അക്കാദമിക് കോഡിനേറ്റർ അശ്വിൻ വി എസ് കൃതജ്ഞത അറിയിച്ചു സംസാരിച്ചു. ശേഷം ദിയ ഫാത്തിമ എന്ന ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ കൊച്ചുമിടുക്കിയുടെ നൃത്തത്തോട് കൂടി ആരംഭിച്ച കുട്ടികളുടെ വിവിധ കലാ പരിപാടികൾ വൈകിട്ട് 3:30 വരെ തുടർന്നു.
3:30 ഓടെ ചടങ്ങുകൾ അവസാനിച്ചു
Tags