വെള്ളറട പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ മിനി മാരത്തോൺ സംഘടിപ്പിച്ചു
November 01, 2022
വെള്ളറട പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ മിനി മാരത്തോൺ സംഘടിപ്പിച്ചു,
വെള്ളറട :യുവതലമുറയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ ജനകീയ പ്രതിരോധം തീർക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി 'റൺ എഗൈൻസ്റ്റ് ഡ്രഗ്സ്' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വെള്ളറട പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ മിനി മാരത്തോൺ ഉണ്ടൻകോട് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ എം എൽ എ സി. കെ. ഹരീന്ദ്രൻ ഫ്ലാഗ്ഓഫ് ചെയ്തു.
വെള്ളറട പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ മൃദുൽകുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ കലാ കായിക സംഘടന പ്രവർത്തകർ, വിവിധ ഹെൽത്ത് ക്ലബ്ബുകളിലെ അംഗങ്ങൾ, എൻഎസ്എസ്, എസ്.പി.സി, എൻ.സി.സി വോളണ്ടിയർമാർ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ പങ്കെടുത്തു.