ആനാവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസിന്റെ ഹോനെസ്റ്റിഷോപ്പ് ഉദ്ഘാടനം ചെയ്തു
November 12, 2022
ആനാവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസിന്റെ ഹോനെസ്റ്റിഷോപ്പ് ഉദ്ഘാടനം ചെയ്തു,
ആനാവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസ് ഇപ്രാവശ്യം തങ്ങളുടെ സ്കൂളിലെ പ്രിയ കൂട്ടുകാരുടെ മുന്നിലേക്ക് *ഹോനെസ്റ്റി ഷോപ്പ്* എന്ന ആശയവുമായിട്ടാണ് വന്നത്. ഇന്ന് സ്കൂളിലെ ഒരു ക്ലാസ് മുറിയുടെ കോണിൽ ഈ ഷോപ്പ് ഉദ്ഘാടനം ചെയ്തപ്പോൾ ഇതിൽ വ്യത്യസ്തമായത് ഈ ഷോപ്പിന് ഉടമയില്ല എന്നുള്ളതാണ്. Break time ൽ മാത്രം പ്രവർത്തിക്കുന്ന ഈ ഷോപ്പ് വിദ്യാർഥികൾക്ക് സത്യസന്ധമായി ആവശ്യമുള്ള സാധനങ്ങൾ എടുക്കുകയും അവിടെ എഴുതി വച്ചിരിക്കുന്ന തുക *Cash Box* ൽ നിക്ഷേപിച്ച് കൃത്യമായ *Balance* എടുത്ത് തിരികെ പോകാവുന്നതാണ്. കച്ചവടക്കാരൻ ഇല്ലാത്ത ഈ ഷോപ്പ് വളരെ ആകർഷകമായിട്ടാണ് വിദ്യാർത്ഥികളുടെ മനസ്സിൽ എത്തിയത്. വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടു വരുന്ന കരകൗശല വസ്തുക്കളും മറ്റു സാധനങ്ങളും ഈ ഷോപ്പിൽ വിൽപ്പന നടത്തുന്നതാണ്. SPC വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന ഈ ഷോപ്പിന്റെ കോണിൽ *സ്നേഹപാഠം* എന്ന പേരിൽ *ചാരിറ്റി Box* വച്ചിട്ടുണ്ട്. ഇത് അവർക്ക് അറിയപ്പെടാത്ത ഒരു സുഹൃത്തിന് സഹായിക്കാൻ വേണ്ടിയിട്ടുള്ള പണവും അതിൽ നിക്ഷേപിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഈ ഷോപ്പ് ഇന്ന് ഉദ്ഘാടനം ചെയ്തത് മാരായമുട്ടം സ്റ്റേഷനിലെ *Cl പ്രസാദ്* (SHO) അവർകളാണ്.
കൂടാതെ വാർഡ് മെമ്പർ സിന്ധു അധ്യാപകരായ സൗദീഷ് തമ്പി (CPO), സിന്ധു ലക്ഷ്മി, സുധീഷ് കുമാർ PTA, SMC ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. നാട്ടിൻ പ്രദേശത്തുള്ള വിദ്യാലയത്തിൽ ഇത്തരമൊരു സംരംഭം ആദ്യമായിട്ടാണ്.