നേത്ര ചാരിറ്റബിൾ സൊസൈറ്റി സാന്ത്വന സ്പർശനവുമായി അഞ്ചാം വർഷത്തിലേക്ക്
November 02, 2022
നേത്ര ചാരിറ്റബിൾ സൊസൈറ്റി
സാന്ത്വന സ്പർശനവുമായി അഞ്ചാം വർഷത്തിലേക്ക് ,
നെയ്യാറ്റിൻകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നേത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമതു വാർഷികവും സാന്ത്വന സ്പർശവും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ. നേത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമതു വാർഷികം സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ദീപം തെളിയിച്ച് ഉദ്ഘാടനം കർമം നിർവഹിച്ചതോടെ പരിപാടികൾ ആരംഭിച്ചു .നേത്രയുടെ ചെയർമാൻ സുനിൽ നേത്ര യുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു .പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ, വികലാംഗ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ; ഡാളി, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രങ്ക്ലിൻ , മനുഷ്യാവകാശ മിഷൻ ജില്ലാ പ്രസിഡൻറ് രാഭായി ചന്ദ്രൻ, കെ.സാബു ,കൗൺസിലർ അഡ്വക്കറ്റ് എൽ എസ് ഷീല , സുമകുമാരി ,അഡ്വക്കറ്റ് വിനോദ്‌സെൻ , അഡ്വക്കറ്റ് മോഹ്യൂനുദീൻ , അഡ്വക്കറ്റ് ജയചന്ദ്രൻ ,ഒഡീസ സുരേഷ് ,പ്രദീപ്കുമാർ, അഡ്വക്കറ്റ് തലയിൽ പ്രകാശ് , ,ഡോക്ടർ നാരായണ റാവു,സാഹിത്യ കാരൻ എൽ .ഗോപീകൃഷ്ണൻ,പാലക്കടവ് വേണു തുടങ്ങിയവർ പങ്കെടുത്തു .കഴിഞ്ഞ നാലുവർഷമായി നെയ്യാറ്റിൻകര താലൂക്കിൽ വിവിധ തരത്തിലുള്ള സാന്ത്വന പ്രവർത്തനവുമായി നേത്ര മുന്നോട്ട് പോകുകയാണ് .യോഗത്തിൽ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവും പഠന ഉപകരണങ്ങളും, ഫലവൃക്ഷ തൈകളും വിതരണം ചെയ്തു .