സംഗീതജ്ഞൻ ജി. ദേവരാജൻ മാസ്റ്ററുടെ പതിനേഴാം ചരമ വാർഷിക പരിപാടി " ദേവരാഗാങ്കണം " മാർച്ച്‌ 14ന്

WEB DESK

വിഖ്യാത സംഗീതജ്ഞൻ ജി. ദേവരാജൻ മാസ്റ്ററുടെ പതിനേഴാം ചരമ വാർഷിക പരിപാടികൾ മാർച്ച്‌ 14 ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതൽ തൈക്കാട് ഭാരത് ഭവൻ ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ നടക്കുന്നതാണ് . ജി. ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റും, ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമി, 'ദേവരാഗപുര'വും ചേർന്ന് സംഘടിപ്പിക്കുന്ന "ദേവരാഗാങ്കണം" എന്ന പരിപാടിയിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, IAS സ്‌മൃതിഭാഷണം നടത്തും.

പണ്ഡിറ്റ്‌ രമേഷ് നാരായണൻ, പ്രമോദ് പയ്യന്നൂർ, സബീർ തിരുമല എന്നിവർ മഹനീയ സാന്നിദ്ധ്യം വഹിക്കും. "ശക്തിഗാഥ" ക്വയർ ഗാനങ്ങൾ ആലപിക്കും. തുടർന്ന് നടക്കുന്ന ഗാനാഞ്ജലിയിൽ പിന്നണി ഗായകരായ ഗണേഷ് സുന്ദരം, പന്തളം ബാലൻ, ജി. ശ്രീറാം, വിജേഷ് ഗോപാൽ, മോനി കൃഷ്ണ, ഗായത്രി ജ്യോതിഷ്, പി. വി. പ്രീത, അപർണ രാജീവ്‌ എന്നിവർക്കൊപ്പം ദേവരാഗപുരം ഗായകരും ഗാനങ്ങൾ ആലപിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി സതീഷ് രാമചന്ദ്രൻ അറിയിച്ചിട്ടുണ്ട്.