കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് ശ്രീ ഭദ്രകാളി ദേവസ്വം മീനഭരണി തൂക്ക മഹോത്സവം 2023 മാർച്ച് 16 മുതൽ 25 (1198 മീനം 02 മുതൽ 11) വരെ നടക്കുന്നു
കൊല്ലംകോട് വെങ്കഞ്ഞി വട്ടവള ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി തൂക്ക മഹോത്സവം 2023 മാർച്ച് 16 ആം തീയതി വ്യാഴാഴ്ച (1198 മീനം 02) ദേവസ്വം തന്ത്രി ബ്രഹ്മശ്രീ കൊട്ടാരക്കര നീലമന ഈശ്വരൻ പോറ്റി അവർകളുടെ മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറി 10 ദിവസത്തെ വിവിധ ആചാര അനുഷ്ഠാനങ്ങളോടും, ആത്മീയ പ്രഭാഷണങ്ങളോടും, മറ്റു കലാപരിപാടികളോടും കൂടി 2023 മാർച്ച് 25 തീയതി ശനിയാഴ്ച 1198 മീനം 11) ചരിത്രപ്രസിദ്ധമായ തൂക്ക നേർച്ചയ്ക്കുശേഷം കുരുതിതർപ്പണത്തോടെ സമാപിക്കുന്നു