രാജ്യത്താകമാനം 90 പേര്‍ക്കെങ്കിലും എച്ച് 3 എന്‍ 2 വൈറസ് ബാധയുണ്ട് എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിഗനം. വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ തന്നെ അതീവ ജാഗ്രത വേണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിന് മുന്‍പും എച്ച് 3 എന്‍ 2വൈറസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മരണം ഇതാദ്യമായി സംഭവിക്കുകയാണ്. ഇന്‍ഫ്‌ലുവന്‍സ എ വൈറസിന്റെ ഉപവിഭാഗമാണ് എച്ച് 3 എന്‍ 2 വൈറസ്. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്.
ഇന്‍ഫ്‌ളുവന്‍സ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് എച്ച്3എന്‍2, ഇത് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. പക്ഷികളെയും മൃഗങ്ങളെയും ഈ വൈറസ് ബാധിക്കാറുണ്ട്.
കുളിര്, പനി, ചുമ, ഛര്‍ദ്ദി അല്ലെങ്കില്‍ ഓക്കാനം, തൊണ്ടവേദന, ശരീര വേദന, തുമ്മല്‍, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമക്കുമ്പോഴും തുമ്മുമ്പോഴും വൈറസ് പടരുന്നു. വൃദ്ധര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍ എന്നിവര്‍ക്ക് വൈറസ് ബാധ ഏല്‍ക്കുന്നത് സങ്കീര്‍മായേക്കാം.
പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ഇടക്കിടെ ഓകസ്ജന്‍ അളവ് പരിശോധിക്കണം. ഓക്‌സിജന്‍ അളവ് 95 ന് താഴെയാണെങ്കില്‍ ഡോക്ടറെ കാണിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യണം. സ്വയം ചികിത്സ ആപത്താണ്. എല്ലാ വര്‍ഷവും ഫ്‌ലൂ വാക്‌സിന്‍ എടുക്കുക എന്നുള്ളതാണ് രോഗബാധയേല്‍ക്കാതിരിക്കാന്‍ ചെയ്യേണ്ടത്.
രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അസുഖ ബാധിതനാണെങ്കില്‍ വീട്ടില്‍ തന്നെ തുടരാന്‍ ശ്രദ്ധിക്കുക. സ്‌കൂള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകാതെ വിശ്രമിക്കുകയും വേണം.
ചെയ്യേണ്ടതും ചെയ്യരുതാത്തതും
1 പതിവായി കൈകള്‍ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകണം
2 മാസ്ക് സ്ഥിരമായി ഉപയോഗിക്കുക, ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണം
3 ഇടയ്ക്കിടെ വായിലും മൂക്കിലും തൊടുന്നത് ഒഴിവാക്കണം
4 ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും നന്നായി മറയ്ക്കുക.
5 ശരീരത്തില്‍ ജലാംശം ഉണ്ടെന്ന് ഉറപ്പാക്കുക, ഇടയ്ക്കിടെ വെള്ളം കുടിക്കണം
6 പനിയോ ശരീരവേദനയോ ഉണ്ടെങ്കില്‍ പാരസെറ്റാമോള്‍ കഴിക്കാം
7 പൊതുസ്ഥലത്ത് തുപ്പാൻ പാടില്ല
8 ഷേയ്ക്ക്ഹാന്‍ഡ്, ഹഗ്ഗ് പോലുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കണം
8 ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വയം ചികിത്സിക്കാന്‍ പാടില്ല. സ്വന്തം ഇഷ്ടപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്.
10 അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും കഴിയുന്നതും ഒഴിവാക്കണം