കൊല്ലയിൽ ഹരിതകർമസേനക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുരസ്‌കാരത്തിന് പിന്നാലെ സംസ്ഥാന കുടുംബശ്രീ അവാർഡും

WEB DESK

കൊല്ലയിൽ ഹരിതകർമസേനക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുരസ്‌കാരത്തിന് പിന്നാലെ സംസ്ഥാന കുടുംബശ്രീ അവാർഡും ലഭിച്ചു.

മികച്ച പിന്തുണാ സംവിധാനമുള്ള ഹരിതകർമസേനക്കുള്ള പുരസ്‌കാരം, ബഹുമതി പത്രം എന്നിവ വനിതാദിനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്, സ്പോർട്സ് മന്ത്രി അബ്ദു റഹിമാൻ എന്നിവർ ചേർന്ന് കൊല്ലയിൽ പഞ്ചായത്തിന് കൈമാറി.

പഞ്ചായത്ത്‌ സെക്രട്ടറി എസ്. ഒ. ഷാജികുമാർ, വൈസ് പ്രസിഡന്റ്‌ സന്ധ്യ,ക്ഷേമ ചെയർപേഴ്സൺ അനില,കുടുംബശ്രീ ചെയർപേഴ്സൺ സുശീല, ശുചിത്വമിഷൻ റിസോഴ്‌സ്പേഴ്സൺ രജിത എന്നിവർ ചേർന്ന് പുരസ്‌കാരം സംസ്ഥാന കുടുംബശ്രീ മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹരിതകർമസേന സംഗമത്തിൽ വച്ച് സ്വീകരിച്ചു.
Tags