പഠനോത്സവവും ഉന്നത വിജയം നേടിയവരെ ആദരിക്കലും

News Desk


 പഠനോത്സവവും ഉന്നത വിജയം നേടിയവരെ   ആദരിക്കലും

തിരുവനന്തപുരം: പഠനോത്സവവും ഉന്നത വിജയം കൈക്കലാക്കി യവരെ
 ആദരിക്കലും സംഘടിപ്പിച്ചു.വിദ്യാഭ്യാസമുള്ള തലമുറയെ വളർത്തിയെടുക്കുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ
ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ നെയ്യാറ്റിൻകര യൂണിറ്റ്
സംഘടിപ്പിച്ച പഠനോത്സവവും,ആദരിക്കൽ ചടങ്ങും
നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷനിൽ വച്ച് നടത്തി.ബിഎസ് ലാലിൻറെ  
അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ
എം എൽ എ ആൻസലൻ  ഉദ്ഘാടനം നിർവഹിച്ചു. മുൻ എം പി    പനനൃൻ രവീന്ദ്രൻ ,സമ്മാനദാനവും ആദരിക്കലും നിർവഹിച്ചു,

പഠനോപകരണങ്ങൾ കെ. കെ ഷിബുവും , ഭക്ഷ്യ കിറ്റ് വിതരണം ,ടി .ശ്രീകുമാറും  നിർവഹിച്ചു.യൂണിറ്റ് സെക്രട്ടറി ജിനോയ് സ്വാഗതവും ,ഗോപാലകൃഷ്ണൻ നായർ,സുശീലൻ മണവാരി,തുടങ്ങിയവർ   ജയരാജൻ,സുകേശൻ,ജിജോ ജസ്റ്റിൻ    തുടങ്ങിയവർ ആശംസകളും,സ്നേഹ കൃതജ്ഞതയും നേർന്നു..