പാലിയേറ്റിവ് രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു

News Desk

പൂവച്ചൽ ഗ്രാമ പഞ്ചായത്തും വീരണകാവ് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സ്നേഹ സ്പർശം 2024-25 ന്റെ ഭാഗമായി പൂവച്ചലിൽ രോഗി ബന്ധു സംഗമം നടന്നു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. സനൽ കുമാർ അധ്യക്ഷത വഹിച്ച പരിപാടി അരുവിക്കര എം എൽ എ അഡ്വ. ജി. സ്റ്റീഫൻ ഉൽഘാടനം ചെയ്തു. പാലിയേറ്റീവ് രോഗികൾക്ക് മാനസിക ഉല്ലാസം പകരുന്ന വിവിധ പരിപാടികൾ നടന്നു. വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടുന്ന മുന്നൂറോളം കിറ്റുകൾ വിതരണം ചെയ്തു.

മികച്ച ആരോഗ്യ പ്രവർത്തകരെ വേദിയിൽ ആദരിച്ചു. പാലിയേറ്റീവ് രോഗികൾക്ക് വേണ്ടി ഒരു ദിവസത്തെ സൗജന്യ വിനോദയാത്രയും സംഘടിപ്പിച്ചു. സീരിയൽ, കോമഡി താരം ഷൈജു നെല്ലിക്കാട് വിശിഷ്ടാഥിതിയായിരുന്നു.

ജില്ലാ പഞ്ചായത്ത്‌ അംഗം രാധിക, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗം ഉഷാ വിൻസെന്റ്, ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ സൗമ്യ ജോസ്, ടി. തസ്‌ലീം, ഒ. ഷീബ, മറ്റു ജനപ്രതിനിധികൾ,  മെഡിക്കൽ ഓഫീസർമാരായ  ഡോ. സോജാരാജ്,  ഡോ. എ. എസ്. പ്രകാശ്, ഡോ. ദുർഗാ പ്രസാദ്,  ഡോ. രേഖ, പാലിയേറ്റീവ് ജില്ലാ കോ - ഓർഡിനേറ്റർ  റോയ് ജോസ് എന്നിവർ സംസാരിച്ചു.

പാലിയേറ്റീവ് രോഗികൾകളുടെ ബന്ധുക്കൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

Tags